ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ചട്ടഞ്ചാലില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ്
ഊര്‍ജ്ജ പ്രതിസന്ധി തരണം ചെയ്യുന്നതിന് പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനായാണ് ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. ചട്ടഞ്ചാലില്‍ 50 കോടി ചെലവില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ് നിര്‍മ്മിക്കും. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗ്യാസ് ഉപയോഗിച്ച് കെഎസ്ഇബിയുടെ പിന്തുണയോടെയാണ് ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. സ്‌കൂളുകള്‍ക്ക് ഊര്‍ജോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്ത ലക്ഷ്യമിട്ട് സ്‌കൂളുകളില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ 2 കോടി അനുവദിച്ചു.
മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണുന്നതിന് ഗ്രാമ-ബ്ലോക്ക് തലങ്ങളിലുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനുളള പദ്ധതിക്കായി ഒരു കോടി തുക ബജറ്റില്‍ വകയിരുത്തി. ചട്ടഞ്ചാലില്‍ കിഫ്ബിയുമായി ചേര്‍ന്ന് 10 കോടിയുടെ ആധുനിക അറവുശാലയും സ്ഥാപിക്കും.
ജില്ലയുടെ ഗതാഗത സംവിധാനങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച് തിരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് റോഡുകള്‍ മെക്കാഡം ചെയത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 26.10 കോടി രൂപയും {ഗാമീണ, ജില്ലാ പഞ്ചായത്ത് റോഡുകള്‍ മെച്ചപ്പെടുത്താന്‍ 26 കോടി രൂപയും അനുവദിച്ചു.
ആരോഗ്യ രംഗത്ത് കാസര്‍കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികള്‍ സംസ്ഥാന, ദേശീയ ശ്രദ്ധയാകര്‍ഷിച്ചവയാണ്. പ്രവര്‍ത്തന മികവിന് സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്കുളള കായകല്‍പ്പം അവാര്‍ഡ് ഈ വര്‍ഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ലഭിച്ചത.് ജില്ലാ പഞ്ചായത്തിന്റെ ആസൂത്രണ മികവിനുളള അംഗീകാരം കൂടിയാണ് ഇത്. ജില്ലയുടെ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് വിവിധ പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തും. ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങായി പ്രത്യേകം സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കും. കാന്‍കാസ് - ബി പോസറ്റീവ് കാന്‍സര്‍ പ്രതിരോധ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കാന്‍സര്‍ രോഗികളുടെ ജില്ലാ രജിസ്റ്ററി, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. സാന്ത്വന പരിചരണത്തിന് 95 ലക്ഷം അനുവദിച്ചു. ജില്ലാ ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
ക്ഷീര കര്‍ഷകര്‍ക്ക് 1.75 കോടി രൂപയുടെ സാമ്പത്തിക സഹായവും ഇതിലൂടെ 7000 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. ഇതിലൂടെ {പതിദിനം 75,000 ലിറ്റര്‍ പാലുല്‍പ്പാദനമാണ് ലക്ഷ്യംവെക്കുന്നത്. മുട്ടകോഴി കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനത്തില്‍ ജില്ലയുടെ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഹാച്ചറി യാഥാര്‍ത്ഥ്യമാക്കും.
ജില്ലയിലെ ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ജലസേചന സ്രോതസ്സുകളുടേയും ചെക്ക് ഡാം നിര്‍മ്മാണം ഉള്‍പ്പെടെ 2 കോടി രൂപ അനുവദിച്ചു. വ്യത്യസ്ത വിത്തിനങ്ങളുടെ ഉല്‍പ്പാദന വര്‍ദ്ധനയ്ക്ക് സീഡ് ഫാമുകള്‍ വിപുലീകരിക്കും. ജില്ലയെ ഭവന രഹിതരില്ലാത്ത ജില്ലയാക്കാന്‍ 2000 ഓളം ഭവനങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ നയ പ്രഖ്യാപനങ്ങളുങ്ങളുടെ ഭാഗമായുളള ലൈഫ്, പി.എം.എ.വൈ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് എട്ട് കോടി രൂപ വകയിരുത്തി. \ദികളുടെ സംരക്ഷണത്തിനായി നദീ സംരക്ഷണ പദ്ധതിയും, ജൈവ വൈവിധ്യ സംരക്ഷണത്തിന് സംയുക്ത പദ്ധതിയും തയ്യാറാക്കും. ജല സംരക്ഷണത്തിനായി ജലജീവനം പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെയ്യംകലാകാരന്‍മാര്‍ക്ക് ആടയാഭരണങ്ങള്‍, പട്ടികജാതി വനിതകള്‍ക്ക് മ്യൂറല്‍ പെയിന്റിംഗില്‍ പരിശീലനം, പട്ടികജാതി സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍, വിദ്യാഭ്യാസ ക്ഷേമത്തിനായി പദ്ധതികള്‍, കൊറഗ വിഭാഗത്തിന് പോഷകാഹാര പദ്ധതി, മാവില, മലവേട്ടുവ കോളനികളില്‍ കുടിവെളള പദ്ധതികള്‍, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി ഗോത്രവാഹിനി എന്നീ പദ്ധതികള്‍ക്കും തുക അനുവദിച്ചു.
സ്‌കൂള്‍ കോമ്പൗണ്ടില്‍ ചെറു വനവല്‍ക്കരണത്തിനായി പദ്ധതി തുടങ്ങും. സ്‌കൂളുകളില്‍ സ്മാര്‍ട് ക്ലാസ് മുറികള്‍, ഗേള്‍സ്, ബോയ്‌സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍, ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവ സ്ഥാപിക്കും. കായിക കൗമാരങ്ങള്‍ക്ക് കുതിപ്പേകാന്‍ 'കുതിപ്പ്' പദ്ധതിയെ പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാണ്. കൗമാരക്കാരില്‍ ലഹരി വിരുദ്ധ മനോഭാവം വളര്‍ത്തുന്നതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സ്ത്രീ ശാക്തീകരണ പ്രക്രിയയ്ക്ക് മികച്ച അടിത്തറയൊരുക്കുന്ന പദ്ധതികള്‍ക്കായി ഈ വര്‍ഷവും ബജറ്റില്‍ തുക വകയിരുത്തുന്നു. ജില്ലയിലെ പ്രധാന നഗര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കായി ശൗചാലയമുള്‍പ്പെടുന്ന ഷീലോഞ്ച് വിശ്രമ മുറികളുടെയൊപ്പം മുലയൂട്ടല്‍ മുറിയും ഒരുക്കും. കൂടാതെ വനിതാ സഹകര സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 85 ലക്ഷം രൂപ ബജറ്റില്‍ തുക വകയിരുത്തുന്നത് സ്ത്രീ ശാക്തീകരണ പ്രക്രിയയ്ക്ക് ശക്തി പകരും. കൂടാതെ ആശ്രയ, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നീ സര്‍ക്കാര്‍ പദ്ധതികളുമായുളള ഏകോപനം ലക്ഷ്യമിട്ട് വിഹിതം കൈമാറാനും ബജറ്റില്‍ തുക വകയിരുത്തി. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ വനിത സംരംഭത്തിന് 1.5 കോടി നല്‍കും. മെച്ചപ്പെട്ട സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് വനിതാ ഹോസ്റ്റല്‍ വിപുലീകരണവും അത്യാധുനീക സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് വനിതാ കാന്റീന്‍ വികസനവും സാധ്യമാക്കും. പ്രവാസികളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം നല്‍കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് 75 ലക്ഷവും ബഡ്‌സ് സ്‌കൂളുകളുടെ പാശ്ചാത്തല സൗകര്യ വികസനത്തിനായി 53 ലക്ഷവും വകയിരുത്തി. ഹോം നഴ്‌സിംഗ് രംഗത്ത് വിശ്വാസ്യതയും, പരിരക്ഷയും ഉറപ്പാക്കുന്നതിനായി കുടുംബശ്രീമിഷനുമായി ചേര്‍ന്ന് ഹോംനഴ്‌സിംഗ് പരിശീലനവും, ഏജന്‍സിയും എന്ന ആശയം ബജറ്റില്‍ അവതരിപ്പിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സമൂഹത്തെ പര്യാപ്തമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ പദ്ധതി ആരംഭിക്കും. കയ്യാര്‍ കിഞ്ഞണ്ണറൈ സ്മാരകം യാഥാര്‍ത്ഥ്യമാക്കും.ബദിയടുക്കയില്‍ കവിയുടെ പേരിലാരംഭിക്കുന്ന സ്മാരകം കേരള-കര്‍ണാടക സര്‍ക്കാരുകളുടെ പിന്തുണയോടെ തുളു കന്നഡ മേഖലയുടെ സാംസ്‌കാരിക കേന്ദ്രമായി ഉയര്‍ത്താനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. കന്നഡ ജനവിഭാഗങ്ങളുടെ സാമൂഹിക വികസനത്തിനായി വിവിധ പദ്ധതികളാണ് നടപ്പാക്കിയതെന്നും പ്ലസ്ടു തുല്യത പഠനത്തില്‍ കന്നഡ പഠിതാക്കളെ കൂടി ഉള്‍പ്പെടുത്താനായത് ഈ മേഖലയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ജില്ലയുടെ വികസനത്തിന് ഭിന്നതകള്‍ മറന്ന് എല്ലാവരും കൈ കോര്‍ക്കണമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ബജറ്റ് ഒറ്റ നോട്ടത്തില്‍
ഊര്‍ജ്ജം
~. ചട്ടഞ്ചാലില്‍ 50 കോടി ചിലവില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ്
~. സ്‌കൂളുകള്‍ക്ക് ഊര്‍ജോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്ത ലക്ഷ്യമിട്ട്
സ്‌കൂളുകളില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ - 2 കോടി
മാലിന്യ സംസ്‌ക്കരണത്തിനായി പുതുവഴികള്‍
þ. മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി ഒരു കോടി
þ. ചട്ടഞ്ചാലില്‍ കിഫ്ബിയുമായി ചേര്‍ന്ന് 10 കോടിയുടെ ആധുനിക
അറവുശാല
സുരക്ഷിത റോഡുകള്‍
P. റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് - തിരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് റോഡുകള്‍ മെക്കാഡം ചെയ്യാന്‍ 26.10 കോടി രൂപ
P. ഗ്രാമീണ, ജില്ലാ പഞ്ചായത്ത് റോഡുകള്‍ മെച്ചപ്പെടുത്താന്‍ 26 കോടി രൂപ
ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തും
A. ജില്ലാ ആശുപത്രിയുടെ പാശ്ചാത്തല, ചികിത്സാ സൗകര്യങ്ങളുടെ വര്‍ദ്ധനവിനായി പദ്ധതികള്‍.
A. ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങായി പ്രത്യേകം സാമ്പത്തിക സഹായ പദ്ധതി.
A. കാന്‍കാസ് - ബി പോസറ്റീവ് - കാന്‍സര്‍ പ്രതിരോധ പദ്ധതി - രണ്ടാംഘട്ടം - കാന്‍സര്‍ രോഗികളുടെ ജില്ലാ രജിസ്റ്ററി, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യങ്ങള്‍.
A. എച്ച്.ഐ.വി ബാധിതര്‍, ക്ഷയ രോഗികള്‍ക്കായി പ്രത്യേകം സമാശ്വാസ പദ്ധതികള്‍.
A. സാന്ത്വന പരിചരണത്തിന് 95 ലക്ഷം
A. ജില്ലാ ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
ക്ഷീരം, മൃഗസംരക്ഷണം
A. ക്ഷീര കര്‍ഷകര്‍ക്ക് 1.75 കോടി രൂപയുടെ സാമ്പത്തിക സഹായം - 7000 ഗുണഭോക്താക്കള്‍ക്ക് സഹായം ലഭിക്കും - പ്രതിദിനം 75000 ലിറ്റര്‍ പാലുല്‍പ്പാദനം ലക്ഷ്യം.
A. ഹാച്ചറി യാഥാര്‍ത്ഥ്യമാകും - മുട്ടകോഴി കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനത്തില്‍ ജില്ലയ്ക്ക് സ്വയംപര്യാപ്തത ലക്ഷ്യം
കാര്‍ഷികം, ജലസേചനം
A. നെല്‍കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം
A. വ്യത്യസ്ത വിത്തിനങ്ങളുടെ ഉല്‍പ്പാദന വര്‍ദ്ധനവിന് പദ്ധതികള്‍
A. ചെറുകിട ചെക്ക്ഡാമുകള്‍, ജലസേചന സ്രോതസ്സുകളുടെ അനുബന്ധ
നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്കായി രണ്ട് കോടി
A. സീഡ് ഫാമുകളുടെ വിപുലീകരണത്തിന് പദ്ധതികള്‍
ഭവനരഹിത ജില്ല -
,. പൊതു, പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളില്‍ 2000 വീടുകളുടെ
നിര്‍മ്മാണം ലക്ഷ്യം.
പ്രകൃതി സംരക്ഷണത്തിനായി പദ്ധതികള്‍
A. നദികളുടെ സംരക്ഷണത്തിനായി നദീ സംരക്ഷണ പദ്ധതി -
A. ജൈവ വൈവിധ്യ സംരക്ഷണത്തിനും സംയുക്ത പദ്ധതി
A. ജല സംരക്ഷണത്തിനായി ജലജീവനം - ഒരു കോടി രൂപ - 1000 കിണറുകളുടെ റീചാര്‍ജ്ജിംഗ് ലക്ഷ്യം
ഹരിതാഭമായ ഹൈടെക്ക് സ്‌കൂളുകള്‍
A. സ്‌കൂള്‍ കോമ്പൗണ്ടില്‍ ചെറു വനവല്‍ക്കരണത്തിനായി പദ്ധതി.
A. സ്‌ക്കൂളുകളില്‍ സ്മാര്‍ട് ക്ലാസ് മുറികള്‍, ഗേള്‍സ്, ബോയ്‌സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍, ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനായി പദ്ധതികള്‍.
A. കായിക കൗമാരങ്ങള്‍ക്ക് കുതിപ്പേകാന്‍ 'കുതിപ്പ്' പദ്ധതി
കൗമാരക്കാരുടെ ആത്മവിശ്വാസമുയര്‍ത്താന്‍ പദ്ധതികള്‍
A. ലഹരി വിരുദ്ധതാ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി
A. ലഹരി വിരുദ്ധത പ്രോത്സാഹിപ്പിക്കാന്‍ ഷോര്‍ട്ട്ഫിലിം -
വയോജനങ്ങളുടെ സമാശ്വാസത്തിനായുളള പദ്ധതികള്‍ക്ക് 99 ലക്ഷം
A. പാഥേയം - 2000 ത്തിലധികം വയോജനങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി
സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍
A. വനിതാ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം - 85 ലക്ഷം
A. ഷീലോഞ്ച് - സ്ത്രീകള്‍ക്കായി വിശ്രമ മുറികള്‍
A. ജെന്റര്‍ റിസോഴ്‌സ് സെന്റര്‍
A. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ വനിത സംരംഭത്തിന് - 1.5 കോടി
A. മെച്ചപ്പെട്ട സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് വനിതാ ഹോസ്റ്റല്‍ വിപുലീകരണം
A. അത്യാധുനീക സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് വനിതാ കാന്റീന്‍
പ്രവാസികളുടെ ക്ഷേമത്തിനായി പദ്ധതി
A. പ്രവാസികളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം.
ശിശു ക്ഷേമം - ശിശുപ്രിയ - മാതൃക അംഗണവാടികള്‍ -
കലാ, കായിക മേഖലയില്‍
A. കിഞ്ഞണ്ണറൈ സ്മാരകം യാഥാര്‍ത്ഥ്യമാക്കും
A. ഗെയിംസ് ഫെസ്റ്റിവെല്‍
A. മത്സ്യതൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ഫൈബര്‍ വളളങ്ങള്‍
A. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ എബിസി സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു - തൃക്കരിപ്പൂരില്‍ എബിസി സെന്റര്‍
ഭിന്നശേഷി ക്ഷേമം
F. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് - 75 ലക്ഷം
F. ബഡ്‌സ് സ്‌കൂളുകളുടെ പാശ്ചാത്തല സൗകര്യ വികസനത്തിനായി 53 ലക്ഷം
പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമം
F. തെയ്യംകലാകാരന്‍മാര്‍ക്ക് ആടയാഭരണങ്ങള്‍
F. പട്ടികജാതി വനിതകള്‍ക്ക് മ്യൂറല്‍ പെയിന്റിംഗില്‍ പരിശീലനം
F. പട്ടികജാതി സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍
F. വിദ്യാഭ്യാസ ക്ഷേമത്തിനായി പദ്ധതികള്‍
F. കൊറഗ വിഭാഗത്തിന് പോഷകാഹാര പദ്ധതി
F. മാവില, മലവേട്ടുവ കോളനികളില്‍ കുടിവെളള പദ്ധതികള്‍
F. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി ഗോത്രവാഹിനി.
A. വിശ്വാസ്യതയും, പരിരക്ഷയും ഉറപ്പാക്കുന്നതിനായി കുടുംബശ്രീമിഷനു മായി ചേര്‍ന്ന് ഹോംനഴ്‌സിംഗ് പരിശീലനം.
A. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ - കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം
- Log in to post comments