Skip to main content

ശുചിത്വ മികവ് ജില്ലാ സംഗമം 

ഹരിത കേരളം മിഷന്റെ നേത്യത്വത്തില്‍  ശുചിത്വ മികവ് ജില്ലാ സംഗമം ഇന്ന് (15)രാവിലെ പത്തിന് നടത്തും.  ശുചിത്വ- മാലിന്യ സംസ്‌കരണ രംഗത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ ശ്രദ്ധേയ ഇടപെടലുകള്‍ പരിചയപ്പെടുത്തുന്നതിനും നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഈ രംഗത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടത്തുന്ന ജില്ലാ സംഗമത്തിന്റെ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്തി പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യ വിഷയാവതരണം നടത്തും.  ജില്ലയുടെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിരത്തിയുളള അവതരണം ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ നടത്തും.വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സവിശേഷങ്ങളായ പ്രവര്‍ത്തനങ്ങളുടെ അവതരണവും നടത്തും.  തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

date