Skip to main content

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്  അവതരിപ്പിച്ചു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 2019-2020 വര്‍ഷത്തിലേക്ക്  369295433 രൂപ വരവും  369150433 രൂപ ചെലവും 145000 രൂപ മിച്ചവും വരുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.കുമാരന്‍  അവതരിപ്പിച്ചു.  ഈ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും ആതുര സേവനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന്് യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന    രാമചന്ദ്രന്‍ പറഞ്ഞു. ഭവന നിര്‍മ്മാണം, സാന്ത്വന പരിചരണം എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതോടൊപ്പം മാലിന്യ സംസ്‌ക്കരണം, കലാകായിക വികസനം, പാലിയേറ്റീവ് കെയര്‍, വയോമിത്രം പദ്ധതി എന്നിവയ്ക്കും പ്രാമുഖ്യം നല്‍കി.മികച്ച പശ്ചാത്തല സൗകര്യം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ സഹായം തുടങ്ങിയവയ്ക്ക് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനസൂയറൈ, അഡ്വ.സി. രാമചന്ദ്രന്‍, മുസ്തഫ, ലിസ്സി തോമസ് എന്നിവര്‍ സംസാരിച്ചു. നിര്‍വ്വഹണ ഉദേ്യാഗസ്ഥന്മാര്‍,  ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി       ബാലകൃഷ്ണ ബി സ്വാഗതവും ജോയിന്റ് ബി.ഡി.ഒ സുന്ദര.കെ നന്ദിയും പറഞ്ഞു. 

date