ഹൃദയതാളം പദ്ധതിയ്ക്ക് അംഗീകാരവുമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്
ഗർഭസ്ഥ ശിശുവിന്റെ
'ഹൃദയമിടിപ്പ്' അറിയാം; ഹൃദയതാളം പദ്ധതിയ്ക്ക് അംഗീകാരവുമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്
കൊച്ചി:കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിനു കീഴിലെ ഉപകേന്ദ്രങ്ങളിൽ ഹൃദയ താളം പദ്ധതിയ്ക്ക് അംഗീകാരം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു കീഴിലെ എല്ലാ ഉപകേന്ദ്രങ്ങളിലും ഈ സൗകര്യം ഒരുക്കുന്നത് .
ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് അറിയുന്നതിനും ,വൈകല്യങ്ങൾ നേരത്തേ മനസ്സിലാക്കാനും കഴിയുന്ന ഫീറ്റോ ഡോപ്ലർ എന്ന ഉപകരണം സ്ഥാപിക്കുന്ന പദ്ധതിയാണ് ഹൃദയതാളം . 31 ഉപകേന്ദ്രങ്ങളിലാണ് ഹൃദയതാളം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്.
കൂടാതെ എല്ലാ കേന്ദ്രങ്ങളിലും ബി.പി.അപ്പാരറ്റസ് ,ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പ് എന്നിവയും ബ്ലോക്ക് പഞ്ചായത്ത് നൽകും .വേങ്ങൂർ സി.എച്ച് സി യിലും കോടനാട് എഫ്എച്ച്സി ,മുടക്കുഴ ,അശമന്നൂർ,രായമംഗലം ,ഒക്കൽ എന്നീ പി എച്ച് സി കളിലും ശ്വാസകോശരോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിയുന്ന പൾസ് ഓക്സിമീറ്റർ, റെസ്പിറോ മീറ്റർ എന്നിവ ലഭ്യമാക്കും. ശ്വാസതടസ്സമുള്ളവർക്ക് ഇൻഹേലർ നൽകാനും ബ്ലോക്ക് പഞ്ചായത്ത് നടപടിയെടുത്തു കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അറിയിച്ചു.
- Log in to post comments