Post Category
കലൂര്‍-കടവന്ത്ര റോഡിലെ നടപ്പാത നവീകരണം തുടങ്ങി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനം പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി ജിസിഡിഎയുടെ അധീനതയിലുള്ള കലൂര്‍-കടവന്ത്ര റോഡിലെ നടപ്പാതയുടെ കതൃക്കടവ് മുതല്‍ കലൂര്‍ വരെയുള്ള പടിഞ്ഞാറ് ഭാഗത്തെയും കടവന്ത്ര മുതല്‍ കലൂര്‍ വരെയുള്ള കിഴക്ക് ഭാഗത്തെയും നവീകരണ പ്രവര്‍ത്തനങ്ങളും കാന ഉയര്‍ത്തലും ചെയര്‍മാന്‍ അഡ്വ. സലീം ഉദ്ഘാടനം ചെയ്തു.
കലൂര്‍-കടവന്ത്ര റോഡിനെ പദയാത്രാ സൗഹൃദപരമാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷമാണ് പൂര്‍ത്തീകരണ കാലാവധി. 2,94,23,349 രൂപ അടങ്കല്‍ തുകയുള്ള പദ്ധതി സര്‍ക്കാര്‍ സഹായത്തോടെയാണ് പൂര്‍ത്തിയാക്കുന്നത്. 2016 ല്‍ കടവന്ത്ര മുതല്‍ കുമാരനാശാന്‍ ജംക്ഷന്‍ വരെയുള്ള ഭാഗത്തെ പടിഞ്ഞാറ് വശത്തെ നടപ്പാത ജിസിഡിഎ നവീകരിച്ചിരുന്നു.
date
- Log in to post comments