Skip to main content

നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍: പ്രത്യേക പത്രക്കുറിപ്പ് - 2

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; കോതമംഗലം മണ്ഡലത്തിലെ സംഘാടക സമിതി രൂപീകരിച്ചു

കോതമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ സംഘാടക സമിതി രൂപീകരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആയിരം ദിവസങ്ങള്‍ ആയിരം പദ്ധതികള്‍ എന്ന വാഗ്ദാനം പാലിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഈ മാസം 20 മുതല്‍ 27 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുത്. സംഘാടക സമിതി യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി, ജനപ്രതിനിധികള്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലത്തില്‍ നിലവില്‍ പൂര്‍ത്തിയായിട്ടുള്ള പ്രവര്‍ത്തികളുടെ ലിസ്റ്റ് സംഘാടക സമിതി യോഗത്തില്‍ അവതരിപ്പിച്ചു. അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുവാനും വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുവാനും എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍എ ചെയര്‍മാനും തഹസില്‍ദാര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. വൈസ് ചെയര്‍മാന്‍മാര്‍: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കോതമംഗലം, ജോയിന്റ് കണ്‍വീനര്‍: ബി ഡി ഒ, പിഡബ്ല്യുഡി എ എക്‌സ് ഇ റോഡ്, കമ്മിറ്റി അംഗങ്ങള്‍: മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി,മുനിസിപ്പല്‍ സെക്രട്ടറി, സൂപ്രണ്ട് താലൂക്ക് ആശുപത്രി, ഡി ഇ ഒ കോതമംഗലം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.

date