ആന്തൂര്‍ തോടില്‍ കയര്‍ഭൂവസ്ത്ര സംരക്ഷണ പ്രവര്‍ത്തനം ആരംഭിച്ചു.
വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുളള കയര്‍ ഭൂവസ്ത്ര സംരക്ഷണപ്രവര്‍ത്തനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം മുന്‍ എം.പി കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശിവരാമന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ തൃക്കങ്ങോട്, ചോറോട്ടൂര്‍ വാര്‍ഡുകളിലൂടെ ഒഴുകുന്ന ആന്തൂര്‍ തോടാണ് കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാന്‍ തുടങ്ങുന്നത്. തൃക്കങ്ങോട് വാര്‍ഡിലെ 550 മീറ്റര്‍ 1897.5 ച.മീറ്ററും ചോറോട്ടൂര്‍ വാര്‍ഡിലെ 350 മീറ്റര്‍ 1347.5 ച.മീറ്ററും കയര്‍ ഭൂവസ്ത്രമുപയോഗിച്ചാണ് സംരക്ഷിക്കുക. തൃക്കങ്ങോട് അഞ്ച് ലക്ഷവും, ആന്തൂര്‍ മൂന്ന് ലക്ഷവുമാണ് കയര്‍ഭൂവസ്ത്രസംരക്ഷണ പ്രവര്‍ത്തനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ ഏകദേശം 70-ഓളം വരുന്ന കര്‍ഷകരുടെ 150 ഏക്കര്‍ കൃഷിയിടങ്ങളിലേക്കാണ് ആന്തൂര്‍ തോട് വഴി വെള്ളമെത്തുക. 300 ഓളം കര്‍ഷക തൊഴിലാളികളും അത് വഴി സംരക്ഷിക്കപ്പെടും. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.പ്രിയയുടെ അദ്ധ്യക്ഷയായി.
പ്രൊജക്ട് ഓഫീസര്‍ (കയര്‍)എ.അബ്ദുറഹിമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗംസന്ധ്യ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സി ചന്ദ്രിക, , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍,.കെ.കൃഷ്ണകുമാര്‍, ആരോഗ്യ-വിദ്യാഭ്യാസസ്റ്റന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ഒ.ജയപ്രഭ, വാര്‍ഡ് മെമ്പര്‍മാരായ ഉഷാകുമാരി , കെ.പി പ്രജീഷ, ് കുടുംബശ്രീ അസ്സി.ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രേമദാസ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മിനി.പി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ(2), (3) വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ ആന്തൂര്‍ തോടില്‍ ആരംഭിച്ച കയര്‍ഭൂവസ്ത്ര സംരക്ഷണ പ്രവര്‍ത്തനം
- Log in to post comments