1000 ദിനാഘോഷം : തൃശൂര്‍ നിയോജക മണ്ഡലത്തില്‍ ഉദ്ഘാടനത്തിന് 26 പദ്ധതികള്‍
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഫെബ്രുവരി 20 മുതല്‍ 27 നടക്കുന്ന ആഘോഷപരിപാടികളോടനുബന്ധിച്ച് തൃശൂര്‍ നിയോജക മണ്ഡലത്തില്‍ 26 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. 18 മുതല്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. തൃശൂര്‍ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന കോര്പ്പറേഷന് പരിധിയിലേതുള്പ്പെടെയുള്ള പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പുരാവസ്തു വകുപ്പ്മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, കൃഷി വകുപ്പ്മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തുടങ്ങിവയവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയോജക മണ്ഡലം സംഘാടകസമിതി യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രിയുടെ പി.എ മസൂദ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനറും ജില്ലാമണ്ണുസംരക്ഷണ വകുപ്പ് മേധാവിയുമായ പി.ഡി സിന്ധു പദ്ധതി വിശദീകരണം നടത്തി. വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments