മെഡിക്കല്‍ കോളേജില്‍ ഇ-ഓഫീസ് സംവിധാനമായി
സര്‍ക്കാര്‍ ഓഫീസുകളും പേപ്പര്രഹിതമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ത്യശൂര്‍ മെഡിക്കല്‍ കോളേജ് ഇ-ഓഫിസ് സംവിധാനം ഡോ. പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു. യാഥര്‍ത്ഥ്യമായി. നിലവില്‍ കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ ഇ-ഓഫിസ് സംവിധാനമാണ്. ഓഫീസില്‍ ലഭിക്കുന്ന തപാല്‍ ഉള്‍പ്പെടെയുളള എല്ലാ സന്ദേശങ്ങളും പ്രത്യേകം സജ്ജമാക്കിയ സെന്‍ട്രല്‍ രജിസ്ട്രറി യൂണിറ്റില്‍ സ്കാന്‍ ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള ഇ- ഓഫീസില്‍ ഓണ്‍ലൈന്‍ ആയി മേലധികാരികള്‍ക്ക് സമര്‍പ്പിക്കുന്നു. ഡിജിറ്റല്‍ ഒപ്പ് വെച്ചായിരിക്കും ഉത്തരവുകളും കത്തിടപാടുകളും പുറപ്പെടുവിക്കുക. കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം എ ആന്‍ഡുസ് അദ്ധ്യക്ഷ്ത വഹിച്ചു. വൈസ് പ്രിന്‍സിപ്പില്‍ പ്രീതിനായര്‍, ആശുപത്രി സൂപ്രണ്ട് ഡോ ബീജുക്യഷണന്, ഡോ പി വി സന്തോഷ്, ഡോ സി പി മുരളി, സുനില്‍ബാബു, ഡോ ബിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments