കിരൺ സർവ്വേ : ജില്ലാതല ഉദ്ഘാടനം നടത്തി
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന കിരൺ (കേരള ഇൻഫർമേഷൻ ഓൺ റെസിഡൻസ് ആരോഗ്യം നെറ്റ്‌വർക്ക്) സർവേ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. സുമേഷ് കിരൺ സർവ്വേ ടാബ് ഇ - ഹെൽത്ത് മാസ്റ്റർ ട്രെയിനറും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായ എം. രവീന്ദ്രന് നൽകി നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. പി. ജയബാലൻ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂർ ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി റാൻഡം സാംപ്ലിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട 330 വാർഡുകളിലെ 18150 വീടുകളിലാണ് ഈ സർവ്വേ നടക്കുക. ഒരു വാർഡിൽ നിന്നും 55 വീടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-ഹെ ൽത്ത് കേരളയുടെ കമ്പ്യൂട്ടർ ടാബുകളുടെ സഹായത്തോടെ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തുക. സർവ്വേ പ്രവർത്തനം നടത്തു ന്നതിനായി ആരോഗ്യവകുപ്പിലെ തന്നെ ഉദ്യോഗസ്ഥരായ 175 ഇൻവെസ്റ്റിഗേറ്റർ മാർക്കും ഒമ്പത് സൂപ്പർവൈസർമാർക്കും പരിശീലനം പൂർത്തിയായി. വീടുകളിൽ വിവരശേഖരണത്തിനായി വരുന്ന ഇൻവെസ്റ്റിഗേറ്റർമാർക്ക് ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് അറിയിച്ചു.
കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ അഡ്വ. ഇന്ദിരാ പ്രേമാനന്ദ്, കൗൺസിലർ അഡ്വ. ലിഷ ദീപക്, പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. രാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ഇ.എൻ. രാജു, ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. ബിന്ദു. എസ്.ആർ, ജില്ലാ ലേബർ ഓഫീസർ ടി.വി. സുരേന്ദ്രൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ നാരായണൻ പി. പി, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അഭിജിത്ത്. ടി. എം, ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. ഇ. മോഹനൻ , ജില്ലാ ആർ. സി. എച്ച്. ഓഫീസർ ഡോ. ജോതി. പി. എം, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ്. ബി, പി. സുനിൽദത്തൻ എന്നിവർ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ജനപ്രതിനിധികളും പങ്കെ ടുത്തു.
ഡെപ്യൂട്ടി. ഡി. എം. ഒ. ഡോ. രേഖ. കെ. ടി സ്വാഗതവും ജില്ലാ എജുക്കേഷൻ ആന്റ് മീഡിയാ ഓഫീസർ കെ. എൻ. അജയ് നന്ദിയും പറഞ്ഞു.
- Log in to post comments