Skip to main content

ഉപതെരഞ്ഞെടുപ്പിൽ 80.20 ശതമാനം പോളിംഗ്; വോട്ടെണ്ണൽ 15ന്

 

വ്യാഴാഴ്ച നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതരെഞ്ഞെടുപ്പിൽ 80.20 ശതമാനം പോളിംഗ്. ശ്രീകണ്ഠപുരം നഗരസഭയിലെ കാവുമ്പായിയിൽ 83.09 ശതമാനം പേരും കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറയിൽ 75.02 ശതമാനം പേരും കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറയിൽ 80.20 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ആകെ വോട്ട്, പോൾ ചെയ്തത് എന്ന ക്രമത്തിൽ ചുവടെ: കാവുമ്പായി 704, 585. വെള്ളാഞ്ചിറ 1097, 823. എളമ്പാറ 1220, 1015. ആകെ: 3021, 2423. വോട്ടെണ്ണൽ ഫെബ്രുവരി 15ന് ശ്രീകണ്ഠാപുരം നഗരസഭാ ഹാൾ, കല്ല്യാശ്ശേരി, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളുകൾ എന്നിവിടങ്ങളിൽ നടക്കും.

 

date