Skip to main content

സ്പര്‍ശ് കുഷ്ഠരോഗ ബോധവത്കരണ പരിപാടിക്ക് സമാപനം

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മുതല്‍ രണ്ടാഴ്ച നീണ്ടുനിന്ന സ്പര്‍ശ് കുഷ്ഠരോഗ ബോധവത്കരണ പ്രചാരണ പരിപാടിക്ക് ജില്ലയില്‍ സമാപനം. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ തല സമാപന പരിപാടി തിരൂരങ്ങാടി നഗരസഭ അധ്യക്ഷ കെ.ടി.റഹീദ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ എം.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പ്രതിജ്ഞയെടുക്കല്‍ ചടങ്ങില്‍ ദാറുല്‍ ഹുദ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, നഗരസഭ, ആരോഗ്യ വകുപ്പധികതര്‍ എന്നിവര്‍ പങ്കാളികളായി. യൂനിയന്‍ ചെയര്‍മാന്‍ ഹംസ നവാഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹാഫിസ് ഫാറൂഖ്, ദാറുല്‍ ഹുദ രജിസ്ത്രാര്‍ എന്‍.കെ. ജാബിര്‍ ഹുദവി, പി.ജി.വിഭാഗം ഡീന്‍ കെ.സി.മുഹമ്മദ് ബാഖവി, ദാറുല്‍ ഹുദ മാനേജര്‍ കെ.പി.ഷംസുദ്ദീന്‍ ഹാജി, സെക്രട്ടറി ഡോ.യു.വി.കെ.മുഹമ്മദ്,
 നോണ്‍ മെഡിക്കല്‍ ഓഫീസര്‍ വി.കെ.അബ്ദുല്‍ സത്താര്‍,  എന്നിവര്‍ സംസാരിച്ചു.ജില്ല ലെപ്രസി നോഡല്‍ ഓഫീസര്‍ ഡോ.സി.അബൂബക്കര്‍ ബോധവത്കരണ ക്ലാസ് നടത്തി. ജില്ല ലെപ്രസി ഓഫീസര്‍ ഡോ.കെ.മുഹമ്മദ് ഇസ്മായില്‍ സ്വാഗതവും അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം.അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
ജനുവരി 30 ന് മലപ്പുറം മഅദിന്‍ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്പര്‍ശ് പാക്ഷികത്തില്‍  ഒട്ടേറെ ബോധവത്കരണ ക്ലാസുകള്‍, ത്വക് രോഗ ക്യാമ്പുകള്‍, അതിഥി തൊഴിലാളികള്‍, ട്രൈബല്‍ കോളനികള്‍, ചേരി-തീരമേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുക യുണ്ടായി. ഡിസംബറില്‍ നടന്ന 'അശ്വമേധം' പരിപാടിയില്‍ ജില്ലയില്‍ 40 പുതിയ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ജില്ലയിലെ എല്ലാ മേഖലകളില്‍ നിന്നും രോഗലക്ഷണമുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുഴുവന്‍ പാടുകളും തരിപ്പ്, ഉണങ്ങാത്ത വ്രണങ്ങള്‍ തുടങ്ങിയവ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന സന്ദേശമാണ് ' സ്പര്‍ശ് ' നല്‍കുന്നത്.

 

date