ഡോക്യുമെന്ററി ആവിഷ്‌കാര അനുഭവങ്ങള്‍ പങ്കുവെച്ച് പ്രിയനന്ദനന്‍ -ജയരാജ് മുഖാമുഖം
മലയാള സിനിമക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ രണ്ട് സംവിധായകര്‍ ഒരേ വേദിയിലെത്തിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് സിനിമ ലോകത്തിന്റെ വ്യത്യസ്ത തലങ്ങള്‍ അനുഭവേദ്യമായി. പ്രളയം സൃഷ്ടിച്ച വിങ്ങലില്‍ നിന്നും കരകയറാന്‍ ഒരു പരിധി വരെ കല സഹായിച്ചിട്ടുണ്ടെന്നും ആര്‍.ജയരാജ് പറഞ്ഞു. വൈലോപ്പള്ളി ഒരു കാവ്യജീവിതം എന്ന ഡോക്യുമെന്ററിയില്‍ നിന്നും മാമ്പഴം എന്ന കവിത ഒഴിവാക്കിയതെന്താണെന്ന ജയരാജിന്റെ ചോദ്യത്തിന് കവിയുടെ കാവ്യജീവിതത്തെക്കാള്‍ വ്യക്തി ജീവിതമാണ് ഡോക്യുമെന്ററിയില്‍ പ്രധാന്യം നല്‍കിയതെന്ന് പ്രിയനന്ദനന്‍ പ്രതികരിച്ചു. പ്രിയനന്ദനന്റെ വൈലോപ്പിള്ളി ഒരു കാവ്യജീവിതം ആര്‍.ജയരാജിന്റെ കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍, എം.വേണുകുമാറിന്റെ പ്രളയശേഷം ഹൃദയപക്ഷം, സജിത മഠത്തിലിന്റെ പി.കെ മേദിനി: മാറ്റത്തിന്റെ പാട്ടുകാരി, പി.ബാലചന്ദ്രന്റെ കഥാകഥനത്തിന്റെ രാജശില്‍പ്പി വി. സാംബശിവന്‍ എന്നീ ചിത്രങ്ങളാണ് ആദ്യദിനം പ്രദര്‍ശിപ്പിച്ചത്. ഇന്ന് (ഫെബ്രുവരി 15) ഉച്ചകഴിഞ്ഞ് രണ്ടിന് എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത പൊന്‍കുന്നം വര്‍ക്കി എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് മുഖാമുഖം നടക്കും.
(കെ.ഐ.ഒ.പി.ആര്‍-280/19)
- Log in to post comments