ഹരിതകേരളമിഷന്‍; സുജലം സുഫലം പരിശീലനം ഇന്ന്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോകല്‍ അഡ്മിനിസ്ട്രേഷ (കില) ന്റേയും ഹരിതകേരളം ജില്ലാ മിഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സുജലം സുഫലം പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പരിചയപ്പെടുത്തല്‍ പരിശീലനം ഇന്ന് (ഫെബ്രുവരി 15) 9.30 ന് കൊയിലാണ്ടി മുനി സിപ്പാലിറ്റി ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ ചെയര്‍മാന്‍ സത്യന്‍.കെ ഉദ്ഘാടനം ചെയ്യും. ഹരിതകേരളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രകാശ് സുജലം സുഫലം ഉപമിഷന്‍ അവതരിപ്പിക്കും. റിട്ടയഡ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാജന്‍.പി മാര്‍ഗ്ഗരേഖ പരിചയപ്പെടുത്തും. കൂരാച്ചുണ്ട് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ കെ.ഇ നൗഷാദ് നെല്‍കൃഷി ,പച്ചക്കറി കൃഷി വ്യാപനം എന്ന വിഷയമവതരിപ്പിക്കും. സംയോജിത കൃഷി രീതിയെ കുറിച്ച് മൂടാടി അഗ്രികള്‍ച്ചര്‍ ഓഫീസര്‍ കെ.പി നൗഷാദ് സംസാരിക്കും. പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടേയും കൃഷി ഓഫീസര്‍മാരുടേയും സംയുക്ത ഫാം പ്ലാന്‍ തയ്യാറാക്കലും ചര്‍ച്ചയും ഇതോടനുബന്ധിച്ച് നടത്തും
ജില്ലാതല പരിശീലനം ഫെബ്രുവരി 21 ന് ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഫെബ്രുവരി 25 ന് വടകര സാംസ്‌കാരിക നിലയം പഴയസ്റ്റാന്റിലും നടത്തും. നെല്‍കൃഷി വ്യാപനത്തിന്റെ നിലവിലുള്ള രണ്ട് ലക്ഷം ഹെക്ടറില്‍ നിന്ന് മൂന്ന് ലക്ഷം ആയെങ്കിലും വര്‍ദ്ധിപ്പിക്കുക, പച്ചക്കറിയിലും മറ്റ് കൃഷി ഉത്പന്നങ്ങളിലും പ്രത്യേകിച്ച് നെല്ല്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ സ്വയം പര്യാപ്തത നേടുക, സംരക്ഷിത ഭക്ഷ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, വിപണി സംവിധാനം പരിഷ്‌കരിക്കുക തുടങ്ങിയ നേട്ടങ്ങള്‍ സുജലം സുഫലം ലക്ഷ്യമിടുന്നു.
- Log in to post comments