തീരദേശ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഇറിഗേഷന്‍ വകുപ്പ്
സര്‍ക്കാര്‍ അധികരത്തിലേറ്റ ശേഷം ജില്ലയില്‍ ഇറിഗേഷന്‍ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കടല്‍ക്ഷോഭം കാരണം നിരന്തരം ബുദ്ധിമുട്ടനുഭവിച്ചിരുന്ന പുതിയങ്ങാടി എടക്കല്‍ ബീച്ച് സ്വദേശികളുടെ ദീര്‍ഘനാളത്തെ ആവശ്യം എന്ന നിലക്ക് 830 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വകുപ്പിന് സാധിച്ചു. കൂടാതെ പുതിയങ്ങാടി എടക്കല്‍ തീരദേശത്തെ വീടുകളേയും മിനി ഫുട്ബോള്‍ സ്റ്റേഡിയത്തെയും സംരക്ഷിക്കാനുള്ള കടല്‍ഭിത്തി നിര്‍മാമണവും പൂര്‍ത്തീകരിച്ചു. 5,78,68,927 രൂപ ഉപയോഗിച്ചാണ് രണ്ട് പ്രവൃത്തികളും പൂര്‍ത്തീകരിച്ചത്.
എലത്തൂര്‍ മേഖലയിലെ കനോലി കനാലിനു കുറുകെ കൈപ്പുറത്ത് താഴം പ്രദേശത്ത് നിലവിലുളള താത്കാലിക പാലം വീതികൂട്ടി പുതുക്കി പണിയുന്നതിന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ജലപാതാ നിലവാരത്തില്‍ സ്റ്റീല്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി കെല്ലിനെ(കെല്‍) ചുമതലപ്പെടുത്തുകയും 78,32,527 രൂപ ഉപയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു.
- Log in to post comments