Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ പുരോഗതി

 

ജനുവരി മാസത്തെ പദ്ധതി അവലോകനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിർവഹണത്തിൽ പുരോഗതി. കഴിഞ്ഞ വർഷത്തെ പദ്ധതി ചെലവ് 44.84 ശതമാനം ആയിരുന്നത് ഈ ജനുവരി മാസത്തെ കണക്കു പ്രകാരം 59.40 ശതമാനമായി ഉയർന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിൽ 85 ശതമാനം കൈവരിക്കാനായി. കേരള പുനർനിർമ്മാണ പ്രക്രിയയ്ക്കുള്ള വിഭവ സമാഹരണത്തിനായി നിലവിലുള്ള പദ്ധതി അടങ്കൽ തുകയുടെ 20 ശതമാനം നീക്കി വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

പി.എൻ.എക്സ്. 585/19

date