Skip to main content

അട്ടത്തോട് സ്‌കൂളിന് അനുവദിച്ച ബസിന്റെ താക്കോല്‍ കൈമാറി

 

വനം വന്യജീവി വകുപ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളിന് അനുവദിച്ച 32 സീറ്റ് ബസിന്റെ താക്കോല്‍ദാനവും അട്ടത്തോട് ഭാഗത്ത് പുതുതായി ആരംഭിച്ച പമ്പാജേ്യാതി ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും രാജുഎബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഹാബി, രാജന്‍ വെട്ടിക്കല്‍, ഹെഡ്മിസ്ട്രസ് സുജാകുമാരി, പിറ്റിഎ പ്രസിഡന്റ് ബിനു, തുടങ്ങിയവര്‍ സംസാരിച്ചു. 

         (പിഎന്‍പി 576/19)

date