Post Category
നവ ലിബറലിസം പുസ്തകപ്രകാശനം ഇന്ന് (ഫെബ്രുവരി 16)
പ്രമുഖ എഴുത്തുകാരനായ കെ.എ. വേണുഗോപാലന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് പുറത്തിറക്കുന്ന 'നവ ലിബറലിസം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ഫെബ്രുവരി 16) വൈകിട്ട് 4.30 ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. എഴുത്തുകാരനും മുന്‍ എം.പിയുമായ എസ്. രാമചന്ദ്രന്‍പിള്ള പ്രകാശനകര്‍മം നിര്‍വഹിക്കും. കേരള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ. പ്രഭാഷ് പുസ്തകം ഏറ്റുവാങ്ങും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും.
(പി.ആര്‍.പി. 225/2019)
date
- Log in to post comments