Skip to main content

പ്രതിമാസ ധനസഹായം വിതരണം ചെയ്യും

ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും 2018 ആഗസ്ത് മാസം മുതല്‍ 2018 ഡിസംബര്‍മാസം വരെയുളള പ്രതിമാസ ധനസഹായം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍ നിന്ന് ഹോസ്ദുര്‍ഗ്ഗ്, വെളളരിക്കുണ്ട് താലൂക്കില്‍പ്പെട്ടവര്‍ക്ക് ഫെബ്രുവരി 21,26 തീയ്യതികളിലും,കാസര്‍കോട്, മഞ്ചേശ്വരം താലൂക്കില്‍പ്പെട്ടവര്‍ക്ക് 22,27 തീയ്യതികളിലുമായി ഉച്ചക്ക് ഒന്നു വരെ വിതരണം ചെയ്യും. ബന്ധപ്പെട്ട ആചാരസ്ഥാനികര്‍/കോലധാരികള്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം,അന്നേ ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരായി ധനസഹായം കൈപ്പറ്റണമെന്ന് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.ആചാരസ്ഥാനികര്‍ ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരിയില്‍ നിന്നുളള സാക്ഷ്യപത്രം ഹാജരാക്കണം. 

 

date