Post Category
ട്രെയിനീസ് ഹോസ്റ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും
കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ ഐ.ടി. ഐയ്ക്ക് കയ്യൂരില്‍ പുതുതായി പണിത ട്രെയിനീസ് ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും കെട്ടിടോദ്ഘാടനം ഫെബ്രുവരി 18 ന് വൈകീട്ട് മൂന്നു മണിക്ക് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. എം രാജഗോപാലന്‍ എം എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.വിദൂരസ്ഥലങ്ങളില്‍ നിന്നുവന്ന് പരിശീലനം നേടുന്ന ട്രെയിനികള്‍ക്കും ഒപ്പം ജീവനക്കാര്‍ക്കും താമസസൗകര്യം ഒരുക്കുക എന്ന കയ്യൂര്‍ ഐ.ടി.ഐയുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയാന്‍ പോകുന്നത്.
date
- Log in to post comments