Post Category
വാഹനലേലം
ഇടുക്കി എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ ഓട്ടോറിക്ഷ, കാര്‍, സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ തൊടുപുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എക്സൈസ് ഡിവിഷനാഫീസില്‍ ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്സൈസ് ഡിവിഷനാഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. വാഹനങ്ങള്‍ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ എന്നീ എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, സ്പെഷ്യല്‍ സ്ക്വാഡ് ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്.
date
- Log in to post comments