Post Category
അവിവാഹിത/വിധവാപെൻഷൻ: റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റും സ്വീകരിക്കും
അവിവാഹിത പെൻഷൻ/വിധവാപെൻഷൻ ഗുണഭോക്താക്കൾ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്നത് ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസറിൽ കുറയാതുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് എന്ന് ഭേദഗതിചെയ്ത് ഉത്തരവായി. എല്ലാ വർഷവും ഡിസംബറിൽ ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിക്കാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതിന് അനുമതി നൽകണമെന്ന് നിർദേശങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പിന്റെ ഉത്തരവ്.
പി.എൻ.എക്സ്. 614/19
date
- Log in to post comments