Skip to main content

ആയിരം ദിനാഘോഷം: സെമിനാറുകള്‍ 21 ന്‌ ആരംഭിക്കും

ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെമിനാറുകള്‍ക്ക്‌ തേക്കിന്‍കാട്‌ ലേബര്‍കോണറില്‍ ഫെബ്രുവരി 21 ന്‌ തുടക്കമാകും. രാവിലെ 10 ന്‌ കാര്‍ഷിക വികസനം: തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും എന്ന സെമിനാര്‍ കൃഷിവകുപ്പു മന്ത്രി അഡ്വ.വി.എസ്‌.സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ.രാംകുമാര്‍.ആര്‍,ഡോ.പി.ഇന്ദിരാദേവി, എസ്‌.എസ്‌,നാഗേഷ്‌ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. കെ.എഫ്‌.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ ഡോ.ടി.വി.സജീവ്‌ മോഡറേറ്ററാകും. തുടര്‍ന്ന്‌ പ്രതികരണങ്ങളുണ്ടാകും. ഫെബ്രു.23 ന്‌ ഉച്ചക്ക്‌ രണ്ടിന്‌ നവോത്ഥാനം: മാനവികത, ചരിത്രം വര്‍ത്തമാനം എന്ന സെമിനാര്‍നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. അഡ്വ.കെ.രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ്‌ അടാട്ട്‌, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌, ഡോ.കെ.വി.കുഞ്ഞികൃഷ്‌ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. മേയര്‍ അജിത വിജയന്‍, തളിക്കുളം ബ്ലോക്ക്‌ പഞ്ചാത്ത്‌ പ്രസിഡണ്ട്‌ ഡോ.സുഭാഷിണി മഹാദേവന്‍, മുന്‍ മേയര്‍ പ്രൊഫ.ആര്‍.ബിന്ദു, ഇ.ഡി.ഡേവീസ്‌ എന്നിവരുടെ പ്രതികരണങ്ങളുണ്ടാകും. ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ്‌ മോഡറേറ്ററാകും. ഫെബ്രു.25 ന്‌ രാവിലെ 10.30 ന്‌ നടക്കുന്ന വികസനം: നവസങ്കല്‍പങ്ങള്‍ എന്ന സെമിനാര്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി. എ.സി.മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്യും.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പത്മശ്രീ.ജി.ശങ്കര്‍, സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ.കെ.എന്‍.ഹരിലാല്‍ എന്നിവര്‍ സംസാരിക്കും. കിലാ ഡയറക്‌ടര്‍ ഡോ.ജോയ്‌ എളമണ്ണാണ്‌ മോഡറേറ്റര്‍. തുടര്‍ന്ന്‌ നടക്കുന്ന പ്രതികരണങ്ങളില്‍ ഡോ.എം.എന്‍.സുധാകരന്‍, സി.ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കാളികളാകും. 25 ന്‌ രാവിലെ 10 ന്‌ നടക്കുന്ന മാറുന്ന സമൂഹവും ലിംഗസമത്വവും എന്ന സെമിനാര്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, എം.സി.ജോസഫൈന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരിതോമസ്‌ അധ്യക്ഷത വഹിക്കും. സാക്ഷരതാ മിഷന്‍ ഡറക്‌ടര്‍ ഡോ.പി.എസ്‌.ശ്രീകല, സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡണ്ട്‌ ഡോ.ഖദീജ മുംതാസ്‌, പ്രൊഫ.സുജാസൂസന്‍ ജോര്‍ജ്‌ എന്നിവര്‍ വിഷയാവതരണം നടത്തും. കില അസോ.പ്രൊഫസര്‍ ഡോ.പീറ്റര്‍ എം രാജ്‌, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, വിജയരാജമല്ലിക തുടങ്ങിയവര്‍സംസാരിക്കും.ഡോ.ആര്‍.രമ്യമോഡറേറ്ററാകും.സെമിനാറുകള്‍ക്ക്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

date