Skip to main content

ആയിരം ദിനാഘോഷം: 20 ന്‌ ജയരാജ്‌ വാര്യരുടെ ഗാനാര്‍ച്ചന

ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായ കലാപരിപാടികള്‍ ഫെബ്രു.20 ന്‌ വൈകീട്ട്‌ 6.30 ന്‌ തേക്കിന്‍കാട്‌ ലേബര്‍ കോര്‍ണറില്‍ അരങ്ങേറും. ജയരാജ്‌ വാര്യര്‍ അവതരിപ്പിക്കുന്ന അന്തരിച്ച സംഗീത സംവിധായകന്മാരായ ജോണ്‍സണ്‍, രവീന്ദ്രന്‍ എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഏഴുസ്വരങ്ങളില്‍ പൊന്നുരുകും പൂക്കാലത്തോടെയാണ്‌ കലാപരിപാടികള്‍ക്ക്‌ തുടക്കം കുറിക്കുക. ഫെബ്രു.21 ന്‌ വൈകീട്ട്‌ 6.30 ന്‌ റവന്യൂ-വിദ്യാഭ്യാസ വകുപ്പ്‌ ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേളും.ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്‌മാരക കലാ നിലയത്തിന്റെ പൂതനാമോക്ഷം കഥകളിയുമുണ്ടാകും.22 വൈകീട്ട്‌ 6.30 ന്‌ കലാമണ്‌ഡലം അച്യുതാനന്ദനുംസംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ പഞ്ചാരിമേളം, 8 ന്‌ തൃശൂര്‍ ലൈബ്രറി കൗണ്‍സലിന്റെ നവോത്ഥാന ചലച്ചിത്ര പ്രദര്‍ശനവുമുണ്ടാകും.23 ന്‌ വൈകീട്ട്‌ 6.30 ന്‌ തിരുവനന്തപുരം ഭാരത്‌ ഭവന്റെ നവോത്ഥാന ദൃശ്യസംഗീതിക അരങ്ങേറും.24 വൈകീട്ട്‌ 6.30 ന്‌ തൊടുപുഴ മനോജ്‌ കുമാര്‍ അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷനും വൈകീട്ട്‌ 8 ന്‌ കൊച്ചി ലോക മലയാളദിന നാടകസമിതി അവതരിപ്പിക്കുന്ന മത്തായിയുടെ മരണവും അരങ്ങിലെത്തും. 25 വൈകീട്ട്‌ 7 ന്‌ പ്രശസ്‌ത ഗസല്‍ ഗായകന്‍ ഷഹബാസ്‌ അമന്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും 26 വൈകീട്ട്‌ 6.30 ന്‌ കേരളകലാമണ്‌ഡലത്തിന്റെ നൃത്ത-നൃത്യങ്ങളും അരങ്ങേറും. സമാപന ദിവസമായ 27 ന്‌ വൈകീട്ട്‌ 6.30 ന്‌ പാലക്കാട്‌ ചിന്മയക്രിയേഷന്‍സിന്റെ കതിരവന്‍ നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരങ്ങളുമാണ്‌ ഉണ്ടായിരിക്കുക.

date