ഔദ്യോഗിക ആഘോഷങ്ങളില്ലാതെ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷങ്ങള്‍ക്കു തുടക്കം
ഔദ്യോഗിക ആഘോഷങ്ങളില്ലാതെ ദ്വിദിന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നവകേരള കര്‍മ്മ പദ്ധതി, എംജിഎന്‍ആര്‍ഇജിഎസ്, കില തുടങ്ങിയ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ വിവിധ പരിപാടികളുടെ മാതൃകാ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഇതോടനുബന്ധിച്ച് വിവിധ പഞ്ചായത്ത് ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും കലാപരിപാടികളും ഡോക്യുമെന്ററി പ്രദര്‍ശനവും പ്രഭാഷണവും നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കേരള ഗ്രാമപഞ്ചായത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ കെ തുളസിഭായ്, സെക്രട്ടറി പി എസ് വിനയന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയിദീന്റെ അധ്യക്ഷതയില്‍ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എ സി മൊയ്‌തീന്‍ ട്രോഫികള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ വിശിഷ്ട സേവനത്തിനുള്ള പുരസക്കാര വിതരണം കൃഷി വകുപ്പ് അഡ്വ വി എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും .
- Log in to post comments