Post Category
കിറ്റ്‌സ് പ്രതിമാസ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും
കിറ്റ്‌സ് പ്രതിമാസ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനവവിഭവശേഷി വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ 30 ാം വാർഷികാചരണത്തോടനുബന്ധിച്ച് ആഭിമുഖ്യത്തിൽ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) രാവിലെ 10ന് കിറ്റ്‌സിലെ ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ ടൂറിസം, സഹകരണം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. പ്രഭാഷണപരമ്പരയ്ക്ക് തുടക്കം കുറിച്ച് 'സാംസ്‌കാരിക ടൂറിസവും, സുസ്ഥിര വികസനവും' എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ പ്രഭാഷണം നടത്തും.
പി.എൻ.എക്സ്. 623/19
date
- Log in to post comments