Post Category
പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ: ഉപജില്ലാ ഓഫീസുകളുടെ ഉദ്ഘാടനം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് സർക്കാർ അനുവദിച്ച 10 പുതിയ ഓഫീസുകളിൽ മൂന്ന് പുതിയ ഓഫീസുകളുടെ ഉദ്ഘാടനം സർക്കാരിന്റെ 1000 ദിന ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ നിർവ്വഹിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (19.02.2019) നടക്കും. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഓഫീസിന്റെ ഉദ്ഘാടനം 23നും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഓഫീസിന്റെ ഉദ്ഘാടനം 25നും പിന്നോക്ക/പട്ടികജാതി/പട്ടികവർഗ്ഗ ക്ഷേമ മന്ത്രി എ.കെ.ബാലൻ നിർവ്വഹിക്കും.
നിലവിലുളള 21 ഓഫീസുകൾക്ക് പുറമേ പുതുതായി അനുവദിച്ച 10 ഓഫീസുകളും കൂടി പ്രവർത്തന ക്ഷമമാകുന്നതോടെ കോർപ്പറേഷന്റെ പദ്ധതികളുടെ ഗുണഫലം അർഹരായ ഗുണഭോക്താക്കൾക്ക് വേഗത്തിൽ ലഭ്യമാകും.
പി.എൻ.എക്സ്. 628/19
date
- Log in to post comments