Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

1986 മുതല്‍ 2017 മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.  കൊടക്കല്‍, കോട്ടക്കല്‍, പൊന്നാനി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫെബ്രുവരി 18നും താനൂര്‍, എടപ്പാള്‍, കരുവാരക്കുണ്ട് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫെബ്രുവരി 19നും തേഞ്ഞിപ്പലം, കുറ്റിപ്പുറം, പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫെബ്രുവരി 20നും അദാലത്ത് നടത്തും.  ഈ അവസരം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. 

date