ആറ്റുകാല്‍ പൊങ്കാല; ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്ന മുഴുവന്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഭക്ഷണ പാനീയങ്ങള്‍ വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന്റെ പകര്‍പ്പ് വാഹനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഇത്തരത്തില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്താല്‍ പോലീസ് പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിച്ച് തിരുവനന്തപുരം ആര്‍.ടി.ഒയ്ക്ക് കൈമാറും. വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാന്‍ വേണ്ടിയാണ് നടപടി കൈക്കൊള്ളുന്നതെന്നും എല്ലാവരും ഇതുമായി സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 228/2019)
- Log in to post comments