Skip to main content

'സുജലം - സുഫലം' മേഖലാ പരിശീലനം

സുജലം സുഫലം കൃഷി മാര്‍ഗരേഖയുടെ മേഖലാ പരിശീലനം അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും ഹരിതകേരളം ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  
ഹരിതകേരളം മിഷനിലെ മൂന്നാമത്തെ ഉപദൗത്യമായ കൃഷി വികസനം 'സുജലം - സുഫലം' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്.  ജൈവകൃഷി, നെല്‍കൃഷി, പച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.    
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.  കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അരുണ്‍ എച്ച്.എസ്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബി.റ്റി, ഹരിതകേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, കിലെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുഭാഷ് ചന്ദ്രന്‍ കെ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 (പി.ആര്‍.പി. 230/2019)

 

date