Post Category
ഗ്ലൂക്കോമീറ്റര്‍ വിതരണം
പ്രമേഹ രോഗം സ്ഥിതീകരിച്ച അറുപത് വയസ്സിന് മേല്‍ പ്രായമുള്ള ജില്ലയിലെ ആയിരം പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കും. സംസഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്ലൂക്കോമീറ്ററുകളുടെ വിതരണം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആയിരം ഗ്ലൂക്കോമീറ്ററുകളാണ് വിതരണം ചെയ്യുന്നത്.ആദ്യ ഘട്ടത്തില്‍ 400 എണ്ണം വിതരണം ചെയ്ത് കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലൂടെ ബാക്കിയുള്ളവ യുടെ വിതരണം പൂര്‍ത്തിയാക്കും.
date
- Log in to post comments