Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഭാഗ്യക്കുറി ക്ഷേമനിധി: മുച്ചക്ര വാഹനം നല്‍കും

       സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിര്‍ത്തിവരുന്ന ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് സൗജന്യമായി മുച്ചക്ര വാഹനം നല്‍കുന്നു.  മുമ്പ് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മുഖേനയോ മുന്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ സൗജന്യമായി മുച്ചക്ര വാഹനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.  അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ മാര്‍ച്ച് 31 നകം സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

എം.എല്‍.എ ഫണ്ട്: ഭരണാനുമതി നല്‍കി

       കെ എം ഷാജി എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 1,40,000 രൂപ ചെലവഴിച്ച് നാറാത്ത് പഞ്ചായത്തിലെ പിഡബ്ലുഡി റോഡ് മുതല്‍ മുണ്ടേന്‍ വയല്‍ ഭാഗത്തേക്ക് 300 മീറ്റര്‍ പൈപ്പ് ലൈന്‍ നീട്ടല്‍ പ്രവൃത്തി നടത്തുന്നതിനും 68400 രൂപ ചെലവഴിച്ച് അഴീക്കോട് ഗവ. ഫിഷറീസ് എല്‍പി സ്‌കൂള്‍ ലൈബ്രറിക്ക് ഗ്ലാസ് ഡോര്‍ ബുക്ക് ഷെല്‍ഫ് നാലെണ്ണം വാങ്ങുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

സി ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍

       സി ഡിറ്റില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ജേണലിസം(ഡിഗ്രി, ജേണലിസം ഡിപ്ലോമ), ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ & ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി(പ്ലസ്ടു) തുടങ്ങിയ  വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി 26.  ഫോണ്‍: 0471 2721917, 8547720167.

 

വൈദ്യുതി മുടങ്ങും

       ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് സ്റ്റേഡിയം, മുണ്ടയാട് പൗള്‍ട്രിഫാം, എളയാവൂര്‍ ബാങ്ക്, ജേണലിസ്റ്റ് കോളനി, എളയാവൂര്‍ പഞ്ചായത്ത്, എയര്‍ടെല്‍ മുണ്ടയാട്, പന്നിക്കുന്ന്, പി ജെ  ടവര്‍, താര്‍റോഡ്, എടച്ചൊവ്വ, വാണിവിലാസം, ബെല്‍വെയര്‍വില്ല, എന്‍  എസ് പെട്രോള്‍ പമ്പ് ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 21) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

       ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ(ഫെബ്രുവരി 21) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

       പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മടക്കര, അയ്യോത്ത്, മടക്കര ഡാം ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

       കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആണ്ടാംകൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട് ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

       കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആച്ചിപ്പൊയില്‍, ആനിക്കാംവയല്‍, വേറ്റുമ്മല്‍, കോങ്ങാറ്റ ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 21) രാവിലെ 10 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

       ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളിന്‍മൂല, ചാപ്പ, സിദ്ദിഖ്പള്ളി, മാവിലാചാല്‍, ഏച്ചൂര്‍ കോളനി, കാനച്ചേരി, കാനച്ചേരിപള്ളി ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 21) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

       ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുനമ്പ് കടവ്, കോവന്‍തല, പടപ്പക്കരി, അടിച്ചേരി, അഴിച്ചാല്‍, മലപ്പട്ടം, കുപ്പം ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഡയനാമോസ് ഗ്രൗണ്ട്, ഇരിക്കൂര്‍ ടൗണ്‍, കമാലിയ, ബസ് സ്റ്റാന്റ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

 

ജാഗ്രത പാലിക്കണം

       കതിരൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വേറ്റുമ്മല്‍ പള്ളി റോഡിലെ എച്ച് പി ലൈനില്‍ ഇന്ന് (ഫെബ്രുവരി 21) രാവിലെ 10 മണി മുതലുള്ള സമയങ്ങളില്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാല്‍ ഈ ലൈനുകളിലോ ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളിലോ സ്പര്‍ശിക്കുകയോ ലൈനിനു സമീപം മരങ്ങള്‍ വച്ചുപിടിപ്പിക്കുകയോ കെട്ടിടങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

       കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലേക്ക് ജിപ്‌സം സീലിംഗ് വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 27 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780227.

 

ടെണ്ടര്‍ ക്ഷണിച്ചു

       തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍  ഗ്യാസ് റീഫില്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.    മാര്‍ച്ച് 16 ന് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും. 

 

വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 22 ന്‌ 

വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 22ന്‌ രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

ദിശ യോഗം 25 ന്

       വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിക്കപ്പെട്ട ദിശയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ യോഗം ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക്  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക്

സംശയനിവാരണം ടെലിഫോണിലൂടെ

       2019 മാര്‍ച്ചിലെ പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കണ്ടറി കോഴ്‌സില്‍ വിദൂരവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ടെലിഫോണ്‍ വഴി പഠനവിഷയത്തില്‍ സംശയനിവാരണത്തിന് വിദഗ്ധരായ അധ്യാപകരുടെ സേവനം നല്‍കുന്നു.  ഫെബ്രുവരി 25 മുതല്‍ പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 26 വരെ വൈകുന്നേരം ആറ് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് സേവനം ലഭ്യമാവുക.  ഫെബ്രുവരി ഒമ്പത്, 10 തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച കൗണ്‍സലിംഗ് ക്ലാസിന്റെ തുടര്‍ച്ചയായാണിതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു.  സംശയ നിവാരണത്തിന് വിളിക്കേണ്ട അധ്യാപകരുടെ പേര്, വിഷയം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സ്‌കോള്‍ കേരള ജില്ലാ ഓഫീസുകളിലും ംംം.രെീഹലസലൃമഹമ.ീൃഴ ലും ലഭിക്കും.

 

ഡീലര്‍മാര്‍ക്ക് പരിശീലനം

       ജില്ലയിലെ വളം, കീടനാശിനി ഡീലര്‍മാര്‍ക്കുള്ള പരിശീലനം ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ജൈവവൈവിധ്യ കേന്ദ്രത്തില്‍ നടത്തും.  പരിശീലന പരിപാടിയില്‍ ജില്ലയിലെ എല്ലാ വളം, കീടനാശിനി ഡീലര്‍മാരും പങ്കെടുക്കേണ്ടതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

സാക്ഷ്യപത്രം ഹാജരാക്കണം

       തലശ്ശേരി നഗരസഭയില്‍ നിന്നും വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കളും വിവാഹം/പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം ഫെബ്രുവരി 28 നകം തലശ്ശേരി നഗരസഭാ കാര്യാലയത്തില്‍ ഹാജരാക്കേണ്ടതാണ്.  സാക്ഷ്യപ്പെടുത്തേണ്ട ഫോറം നഗരസഭാ ഓഫീസില്‍ ലഭിക്കും.

 

തൊഴില്‍ വകുപ്പ് സ്റ്റാളില്‍ ആവാസ് രജിസ്‌ട്രേഷന്‍

       സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് ടൗണ്‍ സ്‌ക്വയറില്‍ ഒരുക്കിയ തൊഴിലും നൈപുണ്യവും വകുപ്പിന്റെ സ്റ്റാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള  ആവാസ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സജ്ജമാക്കി.  തൊഴിലുടമകള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന, ഇതേവരെ ആവാസ് രജിസ്‌ട്രേഷന്‍ എടുക്കാത്ത ഇതര സംസ്ഥാന തൊഴിലാളികളെ പ്രസ്തുത കൗണ്ടറില്‍ എത്തിച്ച് രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു
 

 

മുഖ്യമന്ത്രി നാളെ (ഫെബ്രുവരി 21) ജില്ലയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഫെബ്രുവരി 21) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 9.30 ഹോം ഗാർഡ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം-ചക്കരക്കല്ല്, 10 മണി മണ്ഡലത്തിലെ യോഗം-എരുവട്ടി ഈസ്റ്റ്, 11.30 മണ്ഡലത്തിലെ യോഗം-അഞ്ചരക്കണ്ടി, 3.00 മണ്ഡലത്തിലെ യോഗം-കടമ്പൂർ, 4.30 മണ്ഡലത്തിലെ യോഗം-മക്രേരി, 6.00 മുണ്ടലൂർ ന്യൂ എൽ.പി സ്‌കൂൾ കെട്ടിടോദ്ഘാടനം-എടക്കടവ്, 7.00 പൊന്ന്യത്തങ്കം പൈതൃകോത്സവ പരിപാടി ഉദ്ഘാടനം-പൊന്ന്യം.

 

മന്ത്രി കെ. കൃഷ്ണൻ കുട്ടി നാളെ (ഫെബ്രു. 21) ജില്ലയിൽ

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഇന്ന് (ഫെബ്രു. 21) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 9.30 കൂത്തുപറമ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം, 11.00 പൂമംഗലം കുറുമാത്തൂർ ബന്ധാര നിർമ്മാണോദ്ഘാടനം, 12.00 കുറുമാത്തൂർ പഞ്ചായത്ത് ചെക്ഡാം നിർമ്മാണോദ്ഘാടനം, 2.30 സുൽത്താൻ തോട് നവീകരണോദ്ഘാടനം-മാടായി, 2.30 കടന്നപ്പള്ളി-പാണപ്പുഴ അഗ്രിഫാം ഉദ്ഘാടനം, 4.30 പാണപ്പുഴ-ആലക്കാട്-പൂരക്കടവ് ആർ.സി.ബി ഉദ്ഘാടനം, 5.30-കരിവെള്ളൂർ കുണിയൻ-ചാലിലപ്പള്ളി വി.സി.ബി നിർമ്മണോദ്ഘാടനം

date