കെയർ ഹോം: പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഇന്ന് (ഫെബ്രുവരി 26)
* മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
കെയർ ഹോം പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണം ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ അധ്യക്ഷനായിരിക്കും. ചടങ്ങ് തത്സമയസംപ്രഷണം വഴി എല്ലാ ജില്ലകളിലും പ്രത്യേകം തയ്യാറാക്കിയ വേദികളിൽ ദൃശ്യമാക്കി, ജില്ലാതല ഉദ്ഘാടനവും ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും ഒരേസമയം നടത്തും.
പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി സഹകരണമേഖലയാകെ കൂട്ടിയോജിപ്പിച്ച് ആദ്യഘട്ടത്തിൽ 2000 വീടുകളിൽ നിർമ്മിക്കാനുള്ള പ്രവർത്തനമാണ് സഹകരണ വകുപ്പ് ഏറ്റെടുത്തത്. ഇതിൽ പൂർത്തിയായ 200 വീടുകളുടെ താക്കോൽദാനചടങ്ങാണ് നടക്കുന്നത്. മറ്റു വീടുകളുടെ നിർമാണം വിവിധഘട്ടങ്ങളിലാണ്.
പി.എൻ.എക്സ്. 713/19
- Log in to post comments