Post Category
കോക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
അങ്കമാലി : കോക്കുന്നില് പ്രവര്‍ത്തിക്കുന്ന മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്ജയ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ ഉള്‍പ്പെടുത്തി രണ്ട് നിലകളില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ ശീതികരിച്ച മരുന്നു സംഭരണകേന്ദ്രവും ആധുനിക സൗകര്യങ്ങളുള്ള ലാബും, വയോജനങ്ങളെയും കിടപ്പുരോഗികളെയും പരിചരിക്കുന്ന പാലിയേറ്റീവ് വിഭാഗത്തിന് പ്രത്യേക മുറിയും കുത്തിവെയ്പിനുള്ള മുറികളും താഴത്തെ നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മുകളിലെ നിലയിലെ യോഗാഹാളിന് 1500 ച. അടി. വിസ്തീര്‍ണ്ണമുണ്ട്. 40 ലക്ഷം രൂപയാണ് പദ്ധതി അടങ്കല്‍.
date
- Log in to post comments