Skip to main content

പരീക്ഷാ പരിശീലന ധനസഹായ പദ്ധതി; ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2018-19 ബാങ്കിങ്/ഗേറ്റ്/മാറ്റ്/യു.ജി.സി/സിവില്‍ സര്‍വീസ് എന്നീ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കരട് പട്ടിക സംബന്ധിച്ച് ആക്ഷേപമുളളവര്‍ അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 26-ന് വൈകിട്ട് അഞ്ചിനു മുമ്പ് ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2429130.

date