Skip to main content

ടുറിസ്റ്റ് ഗൈഡുകളുടെ പരിശീലനം: ഉദ്ഘാടനം നാളെ (27.02.2019)

 

 സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് ആവശ്യമായ ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലനത്തിന്റെ ഭാഗമായി 150 പ്രാദേശികതല ഗൈഡുകൾക്കും, 50 സംസ്ഥാനതല ഗൈഡുകൾക്കും പരിശീലനം നടപ്പിലാക്കുന്നു. 

പരിശീലനത്തിന്റെ സംസ്ഥാന ഉദ്ഘാടനം നാളെ (ഫെബ്രുവരി 27) രാവിലെ 10ന് കിറ്റ്‌സിലെ ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ ടൂറിസം, സഹകരണം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സംസ്ഥാനതല ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള പരിശീലനം തിരുവനന്തപുരം കിറ്റ്‌സിൽ വച്ചും പ്രാദേശികതല ഗൈഡുകൾക്കുള്ള പരിശീലനം കിറ്റ്‌സിന്റെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, തലശ്ശേരി എന്നീ സെന്ററുകളിലുമാണ് നടത്തുക.

പി.എൻ.എക്സ്. 724/19

date