Skip to main content

മാട്ടൂല്‍ -അഴീക്കല്‍ ബോട്ട് സര്‍വീസ് ഗതാഗത മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

 

മാട്ടൂല്‍-അഴീക്കല്‍ ബോട്ട് സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാട്ടൂല്‍ സൗത്തിലെ ബോട്ട് ജെട്ടിക്ക് സമീപം നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍ എ അധ്യക്ഷത വഹിച്ചു.

റൂട്ട് ജലഗതാഗത വകുപ്പ് ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ നടത്തി.

ദീര്‍ഘനാളത്തെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു ബോട്ട് സര്‍വ്വീസ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നത്. ജലഗതാഗത വകുപ്പ് നേരിട്ടാണ് ഈ റൂട്ടില്‍ ബോട്ട് സര്‍വീസ് നടത്തുക. ദിവസവും 20 മിനുട്ട്  ഇടവേളകളില്‍ ബോട്ട് സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. രാവിലെ 5.45ന് അഴീക്കലില്‍ നിന്നാരംഭിച്ച് ഇരുകരകളിലേക്കുമായി കുറഞ്ഞത് 45 സര്‍വീസ് നടത്തും. 

നിലവില്‍ ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് മാട്ടൂല്‍- പറശിനി റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് ലഭിക്കുന്ന ഇടവേളകളില്‍ മാട്ടൂല്‍- അഴീക്കല്‍ കടവുകളിലേക്കും സര്‍വീസ് നടത്തും. 

മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖൈറുന്നീസ, കെ കെ അനസ്, കെ പി മുസ്തഫ, കെ ഭാര്‍ഗവന്‍, ബി ഹംസ ഹാജി, കുഞ്ഞഹമ്മദ്, പി.ടി സുരേഷ് ബാബു, എം സുജിത്ത് എന്നിവര്‍ സംസാരിച്ചു.

 

 

date