Skip to main content

കെയര്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി- നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 26)മുഖ്യമന്ത്രി നിര്‍വഹിക്കും

കെയര്‍ ഹോം പദ്ധതി വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ വീഡിയോ സ്ട്രീമിങ് വഴി നിര്‍വഹിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. തുടര്‍ന്ന് കെയര്‍ ഹോം പദ്ധതിപ്രകാരം ജില്ലയില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്ന 90 വീടുകളില്‍ പണി പൂര്‍ത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോല്‍ ദാനം എം.എല്‍.എമാരായ എം. ഉമ്മര്‍, ടി.എ അഹമ്മദ് കബീര്‍ എന്നിവര്‍ മലപ്പുറം ഡി.ടി.പി.സി ഹാളില്‍ നിര്‍വഹിക്കും. എടപ്പറ്റ സ്വദേശി ആയിഷ ചിങ്ങത്ത്, നെ•ിനിയിലെ പാത്തുമ്മ മലവെട്ടത്ത്, കൂട്ടിലങ്ങാടിയിലെ ചന്ദ്രിക മാടക്കായി എന്നിവര്‍ക്കാണ് പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ നല്‍കുന്നത്.
ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഏലിയാസ്.എം.കുന്നത്ത് പദ്ധതി വിശദീകരിക്കും. ജില്ലാകലക്ടര്‍ അമിത് മീണ, ജില്ലയിലെ മറ്റു എം.എല്‍.എമാരും, ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. പ്രളയദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് വീടു നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് കെയര്‍ ഹോം പദ്ധതി. പ്രളയത്തില്‍ തകര്‍ന്ന 4,000 വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ളത്.

 

date