ലോട്ടറിവില്‍പ്പനക്കാര്‍ക്ക് തണലേകാന്‍ ഇനി ബീച്ച് അംബ്രല്ലയും
വെയിലേറ്റ് ബുദ്ധിമുട്ടാതെ ലോട്ടറി വില്‍ക്കാന്‍ സൗകര്യമൊരുക്കി ലോട്ടറി ഏജന്റുമാര്‍ക്കുംവില്‍പ്പനക്കാര്‍ക്കും ബീച്ച് അംബ്രല്ല നല്‍കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡാണ് ബീച്ച് അംബ്രല്ല പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഭാഗ്യക്കുറി ക്ഷേമനിധി എന്നിവയില്‍ നിന്നാണ് എല്ലാലോട്ടറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ആനുകൂല്യം നല്‍കുന്നത്.
ബീച്ച്അംബ്രല്ല സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍മാര്‍ച്ച്‌രണ്ടിന് തിരൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത്എത്തിഒരു പാസ്‌പോര്‍ട്ട്‌സൈസ്‌ഫോട്ടോയും സഹിതം അപേക്ഷ നല്‍കണം. ഭിന്നശേഷിക്കാരായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക്‌ട്രൈ സ്‌കൂട്ടര്‍ ലഭിക്കുന്നതിന് മാര്‍ച്ച് 31നകം അപേക്ഷ നല്‍കാം. ജില്ലയില്‍ നിലവില്‍വിതരണത്തിനായി 82 ബീച്ച്അംബ്രല്ലകള്‍ എത്തിയിട്ടുണ്ട്.
- Log in to post comments