സര്‍ക്കാറിന്റെആയിരം ദിനാഘോഷത്തിന് ഷഹബാസിന്റെ ഗസല്സന്ധ്യയോടുകൂടി നാളെകൊടിയിറങ്ങും
സംസ്ഥാന സര്‍ക്കാരിന്റെആയിരം ദിനാഘോഷ പരിപാടികള്ക്ക്നാളെ (ഫെബ്രുവരി 27ന്) സമാപനം. തിരൂര്സാംസ്കാരിക നഗരിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശന വിപണന സാംസ്കാരിക പരിപാടികള്‍ക്ക് (ഫെബ്രുവരി 27-ബുധന്‍) പ്രശ്സത ഗസല്‍ ഗായകന് ഷഹബാസ്അമന്റെ ഗസല്‍ സന്ധ്യയോടെസമാപനമാകും.
സമാപന ദിനത്തില്ജില്ലാസ്പോര്ട്സ്കൗണ്സിലിന്റെആഭിമുഖ്യത്തില് വൈകീട്ട് മൂന്നിന് 'കായികരംഗംമികവിന്റെ പാതയില്‍' എന്ന സെമിനാറോടെ പരിപാടികള്ക്ക്തുടക്കമാകും. സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ മത്സ്യത്തൊഴിലാളികള്‍, കായികതാരങ്ങള്‍, മറ്റുമേഖലകളിലെ വിശിഷ്ടവ്യക്തികള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
സര്‍ക്കാരിന്റെ ആയിരം ദിനങ്ങളിലെവികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍സ് വകുപ്പിന്റെസ്റ്റാള്മുതല്കുടുംബശ്രീയുടെ ഉമ്മാന്റെ വടക്കിനിയില്‍ അവസാനിക്കുന്ന സ്റ്റാളുകളും സമകാലികവിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും സായാഹ്നങ്ങളിലെ വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടി കളുമായാണ് ആയിരം ദിനാഘോഷം. സര്‍ക്കാരിന്റെ 35 വകുപ്പുകളുടേതുള്പ്പടെ 85 സ്റ്റാളുകളിലും വന്‍ ജനത്തിരക്കാണ് എല്ലാ ദിവസങ്ങളിലും അനുഭവപ്പെടുന്നത്. സര്‍ക്കാരിന്റെ 1000 നല്ല ദിനങ്ങളിലെവികസന പ്രവര്‍ത്തനങ്ങള്‍ പുതിയ പദ്ധതികള്‍, നേട്ടങ്ങള്‍ തുടങ്ങിയവയുടെ വിവരണങ്ങളും വിവരങ്ങളും ഉള്‍പ്പെടുന്നതാണ് പി ആര് ഡി സ്റ്റാള്‍. ഇതിന് പുറമെജില്ലയിലെവികസന പ്രവര്‍ത്തനങ്ങളുടെയും പ്രളയ പുനരധിവാസത്തി ന്റെയും ഡോക്യുമെന്ററിയുംസ്റ്റാളില് പ്രദര്‍ശിപ്പിക്കുന്നുണ്ട്. രുചിയേറും വിഭവങ്ങളുമായികുടുംബശ്രീയുടെ ഉമ്മാന്റെ വടക്കനിയുടെ ഫുഡ്കോര്‍ട്ടാണ് മേളയിലെമറ്റൊരു പ്രധാന ശ്രദ്ധാ കേന്ദ്രം.
- Log in to post comments