Skip to main content

മലപ്പുറം ജില്ല - 'അടിസ്ഥാന സ്ഥിതിവിവരങ്ങള്‍' പ്രകാശനം ചെയ്തു

'മലപ്പുറം ജില്ല 2018 - അടിസ്ഥാന സ്ഥിതിവിവരങ്ങള്‍' എന്ന പേരില്‍ ജില്ലയുടെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.  ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ജീവനക്കാരാണ് പുസ്തകം തയ്യാറാക്കിയത്.  ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിക്കൊണ്ടാണ് പ്രകാശനം  നിര്‍വ്വഹിച്ചത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജില്ലയുടെ അടിസ്ഥാന സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് മേഖല തിരിച്ചും, 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഉള്‍പ്പെടുത്തിയുമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.   പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പികള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന്  എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍  ഉസ്മാന്‍ ഷെരീഫ് കൂരി അറിയിച്ചു.

 

date