Skip to main content

പൊതുവിദ്യാഭ്യാസം ആശയവും കാഴ്ചപ്പാടും'

ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'പൊതുവിദ്യാഭ്യാസം ആശയവും കാഴ്ചപ്പാടും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ഫെബ്രുവരി 25 ന്  തിരൂര്‍ സാസ്‌കാരിക നിലയത്തിനു സമീപമുള്ള പ്രത്യേക വേദിയില്‍ വൈകിട്ട് മൂന്നിനാണ്  പരിപാടി. ഇതിനു മുന്നോടിയായി  ഉച്ചക്ക് രണ്ടിന് സര്‍ഗ സമന്വയം എന്ന കലാപരിപാടി നടത്തും. ജില്ലയിലെ സംഗീത അധ്യാപകരാണ് പരിപാടി നടത്തുക. പഠന നേട്ടങ്ങളെ സ്വാംശീകരിക്കുന്നതിന് വ്യത്യസ്ത ആശയവിനിമയ രീതികള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ആവിഷ്‌കാര രീതി പരിചയപ്പെടുത്തികൊണ്ട് 'സര്‍ഗ സമന്വയം' പരിപാടി അവതരിപ്പിക്കുന്നത്.
     മൂന്നിന് നടക്കുന്ന സെമിനാറില്‍ വിദ്യാഭ്യാസ വിദഗ്ധനായ ഡോ. സി. രാമകൃഷ്ണന്‍ അവതരണം നടത്തും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലംഗമായ ഡോ. ഫാത്തിമത്ത് സുഹറ, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ എം. പി. നാരായണനുണ്ണി എന്നിവര്‍ പങ്കെടുക്കും. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ മോഡറേറ്ററായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു വര്‍ഷത്തെ ഇടപെടുലുകളുടെ നേര്‍സാക്ഷ്യങ്ങള്‍ പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ മികച്ച വിദ്യാലയ മാതൃകാപ്രവര്‍ത്തനങ്ങളുടെ അവതരണം കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും നടക്കുന്നുണ്ട്.

date