Skip to main content

വരള്‍ച്ച മുന്നോരുക്കം പുഴകളില്‍ നിന്നുള്ള അനധികൃത ജല ഊറ്റ് കര്‍ശനമായി തടയും- കലക്ടര്‍

ജില്ലയിലെ വരള്‍ച്ച മുന്നൊരുക്കങ്ങളുടെ ഭാഗമായി പുഴകളില്‍ നിന്നും മറ്റു ജലസ്രോതസ്സുകളില്‍ നിന്നുമുള്ള അനധികൃത ജല ഊറ്റ് കര്‍ശനമായി തടയുമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. ജലസേചന വകുപ്പില്‍ നിന്ന് അനുമതി നേടിയതിനു ശേഷമേ കൃഷി ആവശ്യങ്ങള്‍ക്ക് ഉള്‍പ്പടെ പുഴകളില്‍ നിന്നു മറ്റും വെള്ളം  പമ്പു ചെയ്‌തെടുക്കാനാവുകയുള്ളൂ. അത്തരത്തില്‍ അനുമതി ഇല്ലാതെ അനധികൃതമായി വെള്ളം പമ്പു ചെയ്യാന്‍ ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ പിടിച്ചെടുക്കുവാന്‍ കലക്ടര്‍ റവന്യൂ-പഞ്ചായത്ത്-ജലസേചന-പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ജലം എടുക്കുന്നതിന് പുതിയ അനുമതി നല്‍കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

 

date