Post Category
മെഗാഫയൽ അദാലത്ത് ഏഴിന്
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മാർച്ച് ഏഴിന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ മെഗാഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾ/ജീവനക്കാരുടെ വിഭാഗത്തിൽ പരാതികൾ നൽകിയിരുന്നവർ പരാതിയുടെ പകർപ്പും മറ്റ് രേഖകൾ സഹിതം രാവിലെ ഒൻപതിന് എത്തണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 747/19
date
- Log in to post comments