Skip to main content

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് ഇന്ന് (ഫെബ്രുവരി 27)

 

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഇന്ന് (ഫെബ്രുവരി 27 ന്) തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. രാവിലെ 11 ന് ആരംഭിക്കുന്ന സിറ്റിംഗിൽ ഒ.ബി.സി. ലിസ്റ്റിൽ ഈഴവാത്തി സമുദായത്തെകൂടി ഈഴവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഈഴവാത്തി കാവുതീയ്യ കുടുംബസഭയുടെ അപേക്ഷ പരിഗണിക്കും. കടച്ചിക്കൊല്ലൻ സമുദായത്തെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തുക, അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്രസർക്കാരിന്റെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നീ വിഷയങ്ങളും സമുദായത്തിന് ലഭിക്കുന്ന സംവരണത്തോത് കുറവാണെന്ന് കാണിച്ച് കേരള ഭരതർ ഐക്യ സംഘം സെക്രട്ടറി ടി.ബാബുകുമാർ നൽകിയ പരാതിയും ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന് കാണിച്ച് ഇമ്മാനുവേൽ ജോർജ്ജ് നേവീസ് സമർപ്പിച്ച നിവേദനവും പരിഗണിക്കും. ചെയർമാൻ റിട്ട.ജസ്റ്റിസ് ജി.ശിവരാജൻ, മെമ്പർമാരായ അഡ്വ.വി.എ.ജെറോം, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, മെമ്പർ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 748/19

date