Skip to main content

ദേശീയ ശാസ്ത്രദിനാഘോഷവും ശാസ്ത്രപുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപ്രഭാഷണങ്ങളും ശാസ്ത്രപുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിക്കും. സ്‌കില്‍ ഡവലപ്പ്മെന്റ് ഡയറക്ടറും ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും ശാസ്ത്രാധ്യാപകനുമായ പ്രൊഫ.കെ.ശ്രീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  ശാസ്ത്രാധ്യപകനായ സാബുജോസ് രചിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന സമയസഞ്ചാരം: പ്രപഞ്ചവിസ്മയങ്ങളുടെ ശാസ്ത്രരഹസ്യം എന്ന പുസ്തകം ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന പി.എം.സിദ്ധാര്‍ഥന്‍ പ്രകാശനം ചെയ്യും. ശാസ്ത്രപ്രഭാഷകനായ കെ.പി.ഏലിയാസ് പുസ്തകം സ്വീകരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ശാസ്ത്രസാഹിത്യവും, ആകാശഗണിതം എന്നീ വിഷയങ്ങളില്‍ പ്രഭാഷണവും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത ശാസ്ത്രപുസ്തകങ്ങളുടെ പ്രദര്‍ശനവില്‍പ്പനയും അന്നേ ദിവസം നടക്കും. ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളിലാണ് പരിപാടി.

 

date