Post Category
ചിന്താവിഷ്ടയായ സീതയുടെ നൂറാമാണ്ട് : ദ്വിദ്വിന സെമിനാറും പുസ്തകോത്സവവും സംഘടിപ്പിക്കുന്നു
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് കോളെജ് ദേവഗിരിയുമായി സഹകരിച്ച് ദ്വിദ്വിനസെമിനാറും പുസ്തകോത്സവവും സംഘടിപ്പിക്കും. മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതക്ക് നൂറു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് കൃതിയുടെ സമകാലിക പ്രസക്തിയിലൂന്നികൊണ്ട് ദ്വിദ്വിനസെമിനാര് സംഘടിപ്പിക്കുന്നത്. ചടങ്ങ് ഇന്ന് (27-02-19) രാവിലെ 10 ന്് ബാലചന്ദ്രന് ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യും. ഡോ.എം.എം.ബഷീര്‍, കല്പ്പറ്റനാരായണന്, ഡോ.കെ.വി.തോമസ്, വി.ആര്.സൂധീഷ് തുടങ്ങിയ പ്രമുഖര്‍ പ്രഭാഷണം നടത്തും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകമേളയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. കോഴിക്കോട് സെന്റ് ജോസഫ്സ് കോളെജ് ദേവഗിരി പി.ടി.എ ഹാളിലാണ് പരിപാടി.
date
- Log in to post comments