പട്ടയമേള മാര്‍ച്ച് ഒന്നിന്
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കര്‍മ്മപരിപാടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പട്ടയമേള നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 11.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ-ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് പട്ടയമേള ഉദ്ഘാടനം ചെയ്യും. എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോഴിക്കോട് ജില്ലയില്‍ വിവിധ തലത്തിലുളള 6717 പട്ടയങ്ങള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ 1000 ദിനത്തോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയില്‍ 150 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ജ•ാവകാശം പതിച്ചുകിട്ടാത്തവര്, വസ്തു കൈമാറ്റം, ബാങ്ക് ലോണ്‍, വിദ്യാഭ്യാസ വായ്പ, വിവാഹവായ്പ എന്നിവ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, മിച്ചഭൂമി, പുറമ്പോക്ക്, നാല് സെന്റ് കോളനികള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന അര്‍ഹരായ വ്യക്തികള്‍, എന്നിവര്‍ക്ക് വിവിധ പട്ടയങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ ചെലത്തുകയും സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായിട്ടാണ് ജില്ലയില്‍ പട്ടയമേള നടത്തുന്നത്.
- Log in to post comments