Skip to main content

അഴിയൂരില്‍ ജീവതാളം പദ്ധതി ആരംഭിച്ചു

അഴിയൂര്‍ഗ്രാമ പഞ്ചായത്തിനെ അപകടരഹിത ഗ്രാമ പഞ്ചായത്താക്കി മാറ്റുന്നതതിന് വേണ്ടിയും, അപകട സമയത്ത് സേവനങ്ങള്‍ കൈയ്യുത്തും ദുരത്ത് ലഭ്യമാക്കുന്നതിന്വേണ്ടി അഴിയൂര്‍ കൂട്ടം ഫേസ്ബുക്ക് കൂട്ടായമയുടെ സഹകരണത്തോടെ ആരംഭിക്കുന്നനൂതന പദ്ധതി ജീവതാളം പദ്ധതിക്ക് തുടക്കമായി ഇതിനായി ഒരു സാമൂഹ്യ സംഘടനസംവിധാനം ഉണ്ടാകുന്നതിന്റെ രജിസ്ട്രേഷന്‍ അഴിയൂര്‍ കൂട്ടം മെംബര്‍ സിന്ധു രാജീവില്‍നിന്ന് ഫോറം സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇ .ടി.അയ്യൂബ് ഉല്‍ഘാടനംചെയ്തു.സി.എസ്.ഐ.മുള്ളര്‍ വനിത കോളജില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്തിലെവിവിധ സ്ഥാപനങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു.മാര്‍ച്ച് 10 വരെ ജീവതാളംപദ്ധതിയില്‍ റിസോര്‍സ് ഗ്രൂപ്പിലെ അംഗമാകാന്‍ രജിസ്ട്രേഷന്‍ ഫോറംനല്‍ക്കാവുന്നതാണ്.തുടര്‍ന്ന് പരിശോധന നടത്തി 20 അംഗ ഗ്രൂപ്പിനെ ഉണ്ടാക്കിതുടര്‍  പരീശീലനം നല്‍കി, പഞ്ചായത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും, കുടുംബശ്രീ അംഗങ്ങള്‍ക്കും, പ്രഥമ ശ്രൂശ്രൂഷ ,പാലീയീറ്റേവ്, ട്രോമ കെയര്‍ സഹജീവി സ്നേഹം എന്നീ കാര്യങ്ങളില്‍ പ്രേത്രകപരീശീലനം നല്‍കുന്നതാണ്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പരിശീലനംനല്‍ക്കുക പരിപാടിയില്‍ വൈസ് പ്രസിഡന്റ് റീന രയരോത്ത് അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് സിക്രട്ടറി ടി.ഷാഹുല്‍ ഹമീദ്  പദ്ധതി വിശദീകരിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംകണ്ടി, സുധ മാളിയിക്കല്‍, ജസ്മിനകല്ലേരി ,മെംബര്‍മാരായ പി.പി.ശ്രീധരന്‍, വി.പി. ജയന്‍, പ്രിന്‍സിപ്പല്‍സി.എസ്.ഐ.കോളജ് ഡോ.പി.ശശികുമാര്‍ അഴിയൂര്‍ കൂട്ടം ഫേസ് ബുക്ക് ഭാരാവാഹികളായ ,സി.കെ.രാഗേഷ് ,മൊയ്തു അഴിയൂര്‍, സുന്ദരന്‍, രജനി ഹെവന്‍ , എന്നിവര്‍ സംസാരിച്ചു.പാലിയേറ്റീവ് നഴ്സ് റാന്‍ഡോള്‍ഫ് വിന്‍സന്റ്, നാസ്സി, ജിംന എന്നിവര്‍ വിവിധക്ലാസ്സുകള്‍ എടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ ജീവതാളം പദ്ധതിയില്‍ അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും പൊതു അവബോധം നല്‍ക്കുന്നതാണ്.

 

date