Post Category
ഇ ഓഫീസ്, ഐ.ടി റിഫ്രഷര്‍ ട്രയിനിംഗ് ഉദ്ഘാടനം നാളെ
ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഫയല്‍ നടപടി ക്രമങ്ങള്‍ വേഗത്തിലും സുതാര്യമാക്കുന്നതിനും ആധുനിക വിവര സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി സംരംഭകര്‍ക്കുള്ള സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. ഇ ഓഫീസിന്റെ ഉദ്ഘാടനവും ഐ.ടി റിഫ്രഷര്‍ ട്രെയിനിംഗും നാളെ (ഫെബ്രുവരി 28) രാവിലെ 11 മണിക്ക് എ പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ മേഴ്സി സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്കുമാര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ, അസി ഡയറക്ടര്‍ ഐ ഗിരീഷ്, മാനേജര്‍ ശ്രീജന് വി.കെ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments